Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്നിലെയും കൂഡ്‌ലുവിലെയും സംഘട്ടനം; മൂന്ന് കേസുകളെടുത്തു


കാസര്‍കോട് (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം നെല്ലിക്കുന്നിലും കൂഡ്‌ലുവിലുമുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളെടുത്തു. അടുക്കത്ത്ബയല്‍ ബീച്ചിലെ മുഹമ്മദ് അഷ്‌റഫി(35)നെയും സുഹൃത്തിനെയും അക്രമിച്ചതിനും ഇവര്‍ സഞ്ചരിച്ച ഓട്ടോ റിക്ഷയുടെ ഗ്ലാസ് തകര്‍ത്തതിനുമാണ് ഒരു കേസ്. ബി.ജെ.പി പ്രവര്‍ത്തകന്‍ നെല്ലിക്കുന്നിലെ വിനോദി (32)നെ നെല്ലിക്കുന്ന് പാലത്തിന് സമീപം വെച്ച് അക്രമിച്ചതിനാണ് മറ്റൊരു കേസ്. കൂഡ്‌ലുവില്‍ യു.ഡി.എഫ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad