ചിറ്റാരിക്കാല്‍: (www.evisionnews.in) തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകള്‍ കീറിനശിപ്പിക്കുന്നതിനെചൊല്ലി മലയോരത്ത് കോണ്‍ഗ്രസ് -വിമത കോണ്‍ഗ്രസുകാരായ ഡി.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുന്നുവെന്ന വിവരം അറിഞ്ഞെത്തിയ പോലീസ് പാര്‍ട്ടിക്ക് നേരെ കോണ്‍ഗ്രസുകാരുടെ അക്രമം.
ചിറ്റാരിക്കാല്‍, കമ്പല്ലൂര്‍, കാട്ടിപ്പൊയിലില്‍ തങ്കളാഴ്ച വൈകുന്നേരമാണ് പോലീസിന് നേരെ അക്രമമുണ്ടായത്. ഡി.ഡി.എഫ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുന്നതറിഞ്ഞെത്തിയ ചിറ്റാരിക്കാല്‍ പോലീസിന് നേരെയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്തംഗവുമായ സന്തോഷിന്റെ നേതൃത്വത്തില്‍ അക്രമമുണ്ടായത്. ഇതു സംബന്ധിച്ച് 25 കോണ്‍ഗ്രസുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
keywords: congress-assault-against-police-chittarikkal

Post a Comment
0 Comments