തിരുവനന്തപുരം (www.evisionnews.in): പിണറായി മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി കെ.ടി ജലീല്‍ നിയോഗിക്കപ്പെടുമെന്ന സൂചനകള്‍ ശക്തമായി. ഇന്ന് ഉച്ചയ്ക്ക് ശേഷം മന്ത്രിമാരുടെ പേരുകള്‍ സിപിഎം പുറത്തുവിടുമ്പോള്‍ ജലീലും മന്ത്രിസഭാംഗമായി പ്രഖ്യാപിക്കപ്പെടുമെന്നാണ് തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പരക്കുന്ന വിവരങ്ങള്‍. എകെജി സെന്ററില്‍ മന്ത്രിമാരെ തീരുമാനിക്കാന്‍ സെക്രട്ടറിയേറ്റ് യോഗം തുടരുകയാണ്.
തവനൂരില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട ജലീല്‍ കന്നി തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി ആയിരിക്കെയാണ് ലീഗ് വിട്ട് സിപിഎം സ്വതന്ത്രനായി കുറ്റിപ്പുറത്ത് മത്സരിച്ചത്. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറ്റ അനുയായി കൂടിയാണ് ജലീല്‍. പിണറായി നയിച്ച കേരളയാത്രകളിലെ സ്ഥിരാംഗവും കൂടിയായിരുന്നു കെ.ടി ജലീല്‍.
സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രമുഖ അഭിഭാഷകന്‍ കൂടിയായ സുരേഷ് കുറുപ്പിനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. എംവി വിജയകുമാറിനും കെ രാധാകൃഷ്ണനും ശേഷം സ്പീക്കറായേക്കാവുന്ന സിപിഎമ്മിലെ ഒരു സൗമ്യ ജനകീയ മുഖമാണ് കുറുപ്പിന്റെത്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കും. പുതുതായി നിലവില്‍ വരുന്ന സ്ത്രീ സുരക്ഷാ വകുപ്പും പിണറായിക്കായിരിക്കും. ഡോ തോമസ് ഐസക് ധനകാര്യമന്ത്രിയും എകെ ബാലന്‍ വൈദ്യുതി മന്ത്രിയുമാകും. പന്ത്രണ്ടു മന്ത്രിമാര്‍ സിപിഎമ്മിന്റേതായിരിക്കും. അഞ്ചാം മന്ത്രി പദവിക്ക് സിപിഐയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 19 സീറ്റുകളാണ് സിപിഐക്കുള്ളത്. സഭയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയും സിപിഐ ആണ്. സിപിഐ മന്ത്രിമാരില്‍ കാഞ്ഞങ്ങാട്ട് നിന്ന് വിജയിച്ച ഇ ചന്ദ്രശേഖരനും മുന്‍ഗണനാ പട്ടികയിലുണ്ട്.
Keywords_Kerala-mininster-speaker-kt-jaleel
Post a Comment
0 Comments