കാസര്‍കോട്: (www.evisionnews.in) കാസര്‍കോട്ടെ ഫാന്‍സി കടയിലെ ജീവനക്കാരന്‍ ചെട്ടുംകുഴിയിലെ അന്‍സാറി(25)നെയും സുഹൃത്ത് എരുതുംകടവ് പുതുമണ്ണിലെ മുഹമ്മദ് ഷരീഫ് (27) എന്നിവരെ അക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. 19ന് ഉച്ചക്ക് പാറക്കട്ടക്ക് സമീപം വെച്ചാണ് ഒരു സംഘം ബൈക്ക് തടഞ്ഞ് അക്രമിച്ചത്. തലക്ക് പരിക്കേറ്റ അന്‍സാറിനെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് ഷരീഫിന്റെ പരാതിയിലാണ് കേസെടുത്തത്.
keyword-Bike-case-

Post a Comment
0 Comments