കാസര്‍കോട്: (www.evisionnews.in) പ്രവാസി കോണ്‍ഗ്രസ് നേതാവ് ജമീലയെ ഭീഷണിപ്പെടുത്തുകയും കാര്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ 7 പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൂഡ്‌ലു ആര്‍.ഡി. നഗറിലെ കൃഷ്ണകമല നിലയത്തില്‍ അനന്തപത്മനാഭന്‍(35), മധൂര്‍ മുന്‍ ഗ്രാമപഞ്ചായത്തംഗം ആര്‍.ഡി. നഗര്‍ എസ്.എസ് നിവാസില്‍ ഗോപാലകൃഷ്ണന്‍(55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരടക്കം കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
തിരഞ്ഞെടുപ്പിന് തലേന്ന് വൈകിട്ട് 7.15നാണ് അക്രമം നടന്നത്. ബൂത്ത് ഏജന്റുമാര്‍ക്കുള്ള പാസ് വാങ്ങാന്‍ കൂഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് മുന്നിലെത്തിയപ്പോഴാണ് അക്രമിച്ച് കാര്‍ തകര്‍ത്തത്.
Keyword-gold-pravsi-leader
Post a Comment
0 Comments