തിരുവനന്തപുരം (www.evisionnews.in): തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന മന്ത്രി സഭയിലെ സിപിഎം മന്ത്രിമാരെ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് ധാരണയിലെത്തി. അന്തിമ പ്രഖ്യാപനം ഉടനുണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റിലെ എംഎം മണി ഒഴികെ എല്ലാവരും മന്ത്രി സഭാംഗങ്ങളാണ്. പൊന്നാനിയില്‍ നിന്ന് രണ്ടാം തവണ വിജയിച്ച പി ശ്രീരാമ കൃഷ്ണന്‍ സ്പീക്കറാകും.
എസി മൊയ്തീന്‍
കടകമ്പള്ളി സുരേന്ദ്രന്‍
ജെ മേഴ്‌സിക്കുട്ടിയമ്മ
ഡോ തോമസ് ഐസക്
എകെ ബാലന്‍
ടി.പി രാമകൃഷ്ണന്‍ ഇ.പി ജയരാജന്‍
കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ തോമസ് ഐസക്, ഇ.പി ജയരാജന്‍, എകെ ബാലന്‍, കെ.കെ ശൈലജ എന്നിവരും ടി.പി രാമകൃഷ്ണന്‍ (കോഴിക്കോട്), മുന്‍ മന്ത്രി ജി സുധാകരന്‍, സി രവീന്ദ്രനാഥ്, ജെ മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ), കെ.ടി ജലീല്‍ (തവനൂര്‍), കടകമ്പള്ളി സുരേന്ദ്രന്‍ (തിരുവനന്തപുരം), എസി മൊയ്തീന്‍ (കുന്നംകുളം) എന്നിവരും മന്ത്രിമാരാകും.
എറണാകുളം വൈപ്പിനില്‍ നിന്നും വിജയിച്ച എസ് ശര്‍മ മന്ത്രിമാരുടെ പട്ടികയിലില്ല. നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായും വിഎസ് മന്ത്രി സഭയില്‍ ഫിഷറീസ് മന്ത്രിയായും പ്രവര്‍ത്തിച്ച ശര്‍മ പിണറായി പക്ഷത്തിന്റെ നല്ലപുസ്തകത്തിലില്ല. ഈ ആരോപണം അതിജീവിക്കാനാണ് വിഎസ് പക്ഷക്കാരിയായ ജെ മേഴ്‌സിക്കുട്ടിയമ്മയെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്.










Post a Comment
0 Comments