കാസര്‍കോട്: (www.evisoinnews.in) സ്വര്‍ണാഭരണ വിതരണ ഏജന്റിനെ അക്രമിച്ച് 1318 ഗ്രാം സ്വര്‍ണാഭരണവും 4,36,350 രൂപയും കൊള്ളയടിച്ച കേസിലെ ഒരു പ്രതി കൂടി അറസ്റ്റില്‍. കര്‍ണ്ണാടക വിടഌിലെ തൗഫീഖാ(32)ണ് അറസ്റ്റിലായത്. 2016 ജനുവരി 12ന് രാത്രി 7.45ന് കെ.എസ്.ആര്‍.ടി.സി തുളുനാട് കോംപ്ലക്‌സിന് മുന്നിലെ റോഡില്‍ വെച്ച് തൃശൂരിലെ സ്വര്‍ണാഭരണ വിതരണക്കാരന്‍ ടോണിയെ അക്രമിച്ചാണ് പണവും സ്വര്‍ണാഭരണവും കൊള്ളയടിച്ചത്. കേസില്‍ 11 പ്രതികളാണ് ഉള്ളത്. ഇതില്‍ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആറു പേരെ ഇനി കിട്ടാനുണ്ട്. ബായിക്കട്ടയിലെ അബ്ദുല്‍ ഹമീദ് എന്ന ഗുജിരി അമ്മി(30), വിടഌഉക്കിടയിലെ അബ്ദുല്‍ റാസിഖ്(23), പി. മന്‍സൂര്‍(32), പൈവളിഗെ അംബിക്കാനത്തെ അബ്ദുല്‍ അസീസ് എന്ന തടിയന്‍ അസീസ് (26) എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍. 569.590 ഗ്രാം സ്വര്‍ണാഭരണവും പണവും ഇനി കണ്ടെത്താനുണ്ട്. ടൗണ്‍ സി.ഐ. എം.പി ആസാദാണ് കേസ് അന്വേഷിക്കുന്നത്.
KLeyword-gold-Merchent-attk
Post a Comment
0 Comments