എറണാകുളം (www.evisionnews.in): പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 38 മുറിവുകള്‍ ഉള്ളതായും റിപ്പോര്‍ട്ടിലുണ്ട്. പ്രധാന അവയവങ്ങള്‍ക്കെല്ലാം മാരകമായ പരിക്കുള്ളതായും പുറത്ത് കടിച്ച പാടുകളും പരിശോധനയില്‍ കണ്ടെത്തി. കശേരുക്കള്‍ തകരുന്ന ശക്തിയോടെയാണ് കഴുത്ത് ഞെരിച്ചത്. മുറിവുകളുടെ ആഴവും കഴുത്തു ഞെരിച്ചതുമാണ് മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കസ്റ്റഡിയിലെടുത്ത അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരാളുടെ ശരീരത്തില്‍ നഖം കൊണ്ടുള്ള പാടുകള്‍ പോലീസ് കണ്ടെത്തി. സംഭവസ്ഥലത്തു നിന്ന് രക്തക്കറ പുരണ്ട ചെരുപ്പുകളും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. നിര്‍മാണ തൊഴിലാളികള്‍ ധരിക്കാറുള്ള തരം ചെരുപ്പുകളാണിത്. ഈ നിരീക്ഷണത്തിലാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി.
Post a Comment
0 Comments