Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവര്‍ന്നു


ബദിയടുക്ക (www.evisionnews.in): ബദിയടുക്കയില്‍ വീട് കുത്തിത്തുറന്ന് പണവും വെള്ളിയാഭരണങ്ങളും കവര്‍ന്നു. ബദിയടുക്ക ടൗണിലെ പരേതനായ രാമചന്ദ്രഷെട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ 20,000 രൂപയും 100 ഗ്രാം വെള്ളിയുമാണ് മോഷണം പോയത്. രാമചന്ദ്രഷെട്ടിയുടെ ഭാര്യ ബേബി വീട് പൂട്ടി ഇന്നലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. വ്യാഴാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍ഭാഗത്തെ വാതില്‍പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. അകത്ത് പരിശോധിച്ചപ്പോള്‍ അലമാര തുറന്നിട്ട നിലയിലായിരുന്നു. 

15 ദിവസം മുമ്പ് റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍ ബദിയടുക്ക ടൗണിലെ ഗണപതി പൈയുടെ വീട്ടിലും കവര്‍ച്ച നടന്നിരുന്നു. 50,000 രൂപയാണ് മോഷണം പോയത്. മാസങ്ങള്‍ക്ക് മുമ്പ് കുമ്പഡാജെ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് ബദിയടുക്ക ബോളുകട്ടയിലെ ജ്ഞാനദേവ രാജരത്നയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad