Type Here to Get Search Results !

Bottom Ad

ജിഷയുടെ കൊല: ദീപക്ക് ഭായിയുമായി അടുത്ത ബന്ധമെന്ന് പോലീസ്


കൊച്ചി (www.evisionnews.in): ജിഷയുടെ കൊലപാതകക്കേസില്‍ അന്വേഷണം തുടരുന്നതിനിടയില്‍ സഹോദരി ദീപയെ കഴിഞ്ഞ ദിവസം പോലീസ് വീണ്ടും ചോദ്യം ചെയ്തതിന് പിന്നാലെ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നു. നാല് മണിക്കൂറോളമാണ് ദീപയെ പോലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ദീപക്ക് ഭായ് എന്നറിപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. 

തനിക്ക് ഹിന്ദിയും ഒരു ഹിന്ദിക്കാരനേയും അറിയില്ലെന്ന ദീപയുടെ വാദത്തെ പൊളിയ്ക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചത്. ദീപയും അന്യസംസ്ഥാനത്തൊഴിലാളിയായ സുഹൃത്തും ഒന്നിച്ച് സഞ്ചരിച്ചിരുന്നതായും ദീപയ്ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയതായാണ് സൂചന.

ദീപയ്ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല. വളയന്‍ചിറങ്ങരയിലുള്ള ആലിന്‍ചുവട് കോളനിയില്‍ അമ്മയുടെ സഹോദരന്‍ സുരേഷിനൊപ്പമായിരുന്നു ദീപ താമസിച്ചത്. ഈ കാലയളവില്‍ ഒരിയ്ക്കല്‍ പോലും ദീപ അമ്മയേയോ ജിഷയേയോ കാണാന്‍ എത്തിയിട്ടില്ല. കുടുംബവുമായി അകന്ന് കഴിഞ്ഞപ്പോള്‍ ദീപയ്ക്ക് ഒട്ടേറെ സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. ജിഷ കൊലപാതവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുന്നവരില്‍ ഏറെയും ദീപയുടെ സുഹൃത്തുക്കളാണ്. 

ദീപയുടെ സുഹൃത്ത്, ജിഷ നൃത്തം പഠിപ്പിച്ച വിദ്യാര്‍ത്ഥി, ജിഷയുടെ അയല്‍വാസി എന്നിവര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ് ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ വാടക കൊലയാളിയാണോ എന്ന സാധ്യതയും പോലീസ് പരിശോധിയ്ക്കുന്നുണ്ട്. ജിഷയുടെ പുരയിടം റോഡാക്കി മാറ്റാന്‍ ചിലര്‍ നേരത്തെ ശ്രമിച്ചിരുന്നു. ഇതിനെതിരെ ജിഷ ശക്തമായി രംഗത്തെത്തിയത് ശത്രുക്കളെ ഉണ്ടാക്കിയെന്നാണ് സൂചന. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഭീഷണി ജിഷയ്ക്ക് ഉണ്ടായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad