Type Here to Get Search Results !

Bottom Ad

ഖത്തര്‍ കെ.എം.സി.സിയുടെ വാഹന ജാഥക്ക് തൃക്കരിപ്പൂരില്‍ ഉജ്വല തുടക്കം



തൃക്കരിപ്പൂര്‍ (www.evisionnews.in): കെ.എം.സി.സി ഖത്തര്‍ കമ്മിറ്റിയുടെ 'വരണം ഈ ഭരണം തുടരണം ഈ നന്മ' ത്രിദിന വാഹന ജാഥക്ക് തൃക്കരിപ്പൂരില്‍ ഉജ്വലമായ തുടക്കം. എം.പി ഷാഫി ഹാജിയുടെ അധ്യക്ഷതയില്‍ ജാഥ നായകന്‍ ലുഖ്മാനുല്‍ ഹക്കീമിന് പതാക കൈമാറി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. 

സ്ഥാനാര്‍ത്ഥി കെ.പി കുഞ്ഞിക്കണ്ണന്‍, പി.കെ ഫൈസല്‍, എ ജി സി ബഷീര്‍, വി കെ പി ഹമീദലി, വി.കെ ബാവ, ബാലകൃഷ്ണന്‍, കെ കുഞ്ഞബ്ദുള്ള, പി.വി അസ്ലം, മുട്ടം മഹമൂദ്, ശിഹാബ്, നജീബ്, മുനാസ് പട്ടേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.എ നാസര്‍ സ്വാഗതവും സാദിഖ് പാക്യാര നന്ദിയും പറഞ്ഞു. ജാഥ ഇന്നു വൈകിട്ട് ബേക്കലില്‍ സമാപിക്കും. നാളെ രാവിലെ ഉദുമയില്‍ നിന്ന് വീണ്ടും ജാഥയുടെ പ്രയാണം തുടരും.

Post a Comment

0 Comments

Top Post Ad

Below Post Ad