പെരുമ്പാവൂര്‍ (www.evisionnews.in): ജിഷയുടെ കൊലയുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജിഷയുമായും സഹോദരി ദീപയുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ നിരവധി തവണ ഫോണില്‍ വിളിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രദേശവാസികളല്ലാത്ത ഈ സ്ത്രീകള്‍ക്ക് ജിഷയുടെ മാതാവിനെയും പരിചയമുണ്ട്. ഇവര്‍ പലതവണ ആശുപത്രിയിലെത്തി ജിഷയുടെ സഹോദരിയെയും മാതാവിനെയും സന്ദര്‍ശിച്ചിരുന്നു.
അതേസമയം, ജിഷയുടെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഫോണ്‍ കൊലയാളികള്‍ കൊണ്ടുപോയതായാണ് പോലീസ് നിഗമനം. ഇതില്‍ വിലപ്പെട്ട പലവിവരങ്ങളും ഉണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ജിഷയെ കൊലപ്പെടുത്തിയത് ഒരാളാണെന്നാണ് അന്വേഷണസംഘം ആദ്യം പറഞ്ഞിരുന്നതെങ്കിലും ഈ നിഗമനം തെറ്റാണെന്നാണ് പുതിയ വിലയിരുത്തല്‍. കുറ്റകൃത്യം നടക്കുമ്പോള്‍ ഒരാള്‍ ജിഷയുടെ സമീപം ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ ബോധ്യമായതായാണ് സൂചന. ജിഷയെ കൊലപ്പെടുത്താന്‍ ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയതായാണ് പോലീസ് സംശയിക്കുന്നത്.
Post a Comment
0 Comments