ധര്‍മ്മടം (www.evisionnews.in): ധര്‍മ്മടത്ത് പിണറായി വിജയന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കത്തിച്ചു. പിണറായി പാണ്ട്യാല മുക്കിലെ പുത്തന്‍ കണ്ടത്തില്‍ സ്ഥാപിച്ചിരുന്ന മുന്നൂറ് മീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ഫ്‌ളക്‌സുകളാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ തീവച്ചു നശിപ്പിച്ചത്. ഫ്‌ളക്‌സുകള്‍ കീറി തീയിട്ട നിലയിലാണ് കണ്ടെത്തിയത്. പിണറായി വിജയന്റെ ജീവചരിത്രം ആലേഖനം ചെയ്ത ഫ്‌ളക്‌സുകളാണ് നശിപ്പിച്ചത്.
സംഭവത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചു. ഫ്‌ളക്‌സ് കത്തിച്ചതുമായി ബന്ധപ്പെട്ട് ധര്‍മ്മടത്ത് വ്യാപക പ്രതിഷേധം ഉയരുന്നു. സിപിഎം നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവരമറിഞ്ഞ് പിണറായി സംഭവസ്ഥലം സന്ദര്‍ശിച്ചു.
Post a Comment
0 Comments