Type Here to Get Search Results !

Bottom Ad

പലിശക്ക് പണം കൊടുക്കുന്ന ഓട്ടോ തൊഴിലാളിയെ ഗുണ്ടകള്‍ വെട്ടിക്കൊന്നു


മംഗളൂരു (www.evisionnews.in): പലിശക്ക് പണം കൊടുക്കുന്ന ഓട്ടോ തൊഴിലാളിയായ യുവാവിനെ ഗുണ്ടകള്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. മംഗളൂരു കെഎസ്ആര്‍ടിസി സമീപം ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഹൊയ്‌ഗെ ബസാറിലെ രോഹിത് കോട്ട്യാനാണ് (42) വെട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റോഷനും വെട്ടേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഹിതിന്റെ മൃതദേഹം വെന്‍ലോക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

നമ്പര്‍ പ്ലേറ്റില്ലാത്ത ഓട്ടോറിക്ഷയിലെത്തിയ നാലംഗസംഘമാണ് രോഹിതിനെ വെട്ടിവീഴ്ത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഗുണ്ടകള്‍ രോഹിതിനെ പിന്തുടര്‍ന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൂര്‍വ്വ വൈരാഗ്യമാണ് കൊലക്ക് കാരണം. ബാര്‍ക്കെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Keywords: karnataka-manglore-murder-auto driver

Post a Comment

0 Comments

Top Post Ad

Below Post Ad