കാസര്‍കോട് (www.evisionnews.in): ചെറുവത്തൂര്‍ അക്രമക്കേസിലെ വാറണ്ടു പ്രതി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ചെര്‍ക്കള നെക്രാജെ പൈക്കയിലെ അലാമിയുടെ മകന്‍ ഉദയ (45) നാണ് തിങ്കളാഴ്ച രാവിലെ ഗള്‍ഫിലേക്ക് കടക്കാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ പിടിയിലായത്.
2001ല്‍ മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ളക്ക് ചെറുവത്തൂരില്‍ നല്‍കിയ സ്വീകരണ ഘോഷയാത്രക്കിടെ പൊട്ടിപ്പുറപ്പെട്ട അക്രമക്കേസിലെ പ്രതിയാണ് ഉദയന്‍. കേസില്‍ വേറെയും പ്രതികളുണ്ട്. ഇവര്‍ തിങ്കളാഴ്ച പോലീസിന് കീഴടങ്ങുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം പോലീസ് നടത്തിയ നീക്കത്തില്‍ നിരവധി വാറണ്ടു പ്രതികളാണ് കുടുങ്ങിയത്. ടൗണ്‍ പോലീസ് പരിധിയിലാണ് കൂടുതല്‍ പേര്‍ പിടിയിലായത്. ഉദയനെ ചന്തേരയിലെത്തിക്കാന്‍ പോലീസ് മംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Keywords: Kasaragod-news-cheruvathur-attack-arrest
Post a Comment
0 Comments