കൊച്ചി (www.evisionnews.in): സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വോട്ടുചെയ്യുന്നതിനായി മെയ് 16ന് അവധി പ്രഖ്യാപിച്ച് ലേബര്‍ കമ്മീഷണര്‍ കെ. ബിജു ഉത്തരവിറക്കി. വേതനത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചത്. 1960ലെ കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപന ഉടമകള്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണം. ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കു കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment
0 Comments