തിരുവനന്തപുരം: (www.evisionnews.in) ബി.ജെ.പി തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ കേരളത്തെ സൊമാലിയയോട് ഉപമിച്ചതിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദി സംസ്ഥാനത്തെ അപമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പദവിയെ കുറിച്ച് ബോധമില്ലാതെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്. നാളെ കേരളത്തിലെത്തുമ്പോള്‍ വാസ്തവ വിരുദ്ധമായ പ്രതികരണങ്ങള്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് പ്രസംഗിക്കുന്നതിനിടെയാണ് മോദി വിവാദ പരാമര്‍ശം ഉന്നയിച്ചത്. ശിശുമരണ നിരക്കില്‍ കേരളം സൊമാലിയയ്ക്കും പിറകിലാണെന്നായിരുന്നു മോദിയുടെ ആരോപണം. മോദി നാളെയും പ്രചാരണ പരിപാടിക്കായി കേരളത്തിലെത്തുന്നുണ്ട്. അതിനിടെയാണ് ഉമ്മന്‍ചാണ്ടി മോദിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്.
keywords: somaliya-modi-kerala-election-meeting-bjp

Post a Comment
0 Comments