Type Here to Get Search Results !

Bottom Ad

കാണാതായ കമിതാക്കള്‍ വിവാഹിതരായി തിരിച്ചെത്തി


കാഞ്ഞങ്ങാട്: (www.evisionnews.in) കാണാതായ കമിതാക്കള്‍ വിവാഹിതരായി തിരിച്ചെത്തി. കോടതിയില്‍ ഹാജരാക്കിയ ശേഷം യുവതികളെ സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ കാമുകന്‍ന്മാര്‍ക്കൊപ്പം പോയി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചുള്ളിയിലെ ആലിസിന്റെ മകള്‍ ഷാരോണിനെ ഏപ്രീല്‍ 21 ന് ആണ് കാണാതായത്. ഇതു സംബന്ധിച്ച് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടയിലാണ് കാമുകനായ കണ്ണൂര്‍ ആലക്കോട്ടെ ബന്‍സനൊപ്പം തിങ്കളാഴ്ച പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. 

യുവതിയെ പിന്നീട് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ബെന്‍സനുമായി വിവാഹിതയായെന്നു യുവതി കോടതിയില്‍ അറിയിച്ചു. യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ ബെന്‍സനൊപ്പം പോയി. 

അതിനിടെ കാഞ്ഞങ്ങാട്, കല്ലൂരാവിയില്‍ നിന്നു കാണാതായ ലാബ് ടെക്നീഷ്യ ഫെമിന(20)യും സമാനരീതിയില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഏതാനും ദിവസം മുമ്പ് കാണാതായ ഫെമിന പയ്യന്നൂരിലെ ലോറിഡ്രൈവര്‍ അഖിലിനൊപ്പമാണ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതിനെ തുടര്‍ന്ന് യുവതി അഖിലിനൊപ്പം പോയി.

keywords: couple-married-court-permission

Post a Comment

0 Comments

Top Post Ad

Below Post Ad