Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പ് സുരക്ഷ; കുമ്പളയില്‍ അതിര്‍ത്തി രക്ഷാ സേന റൂട്ട് മാര്‍ച്ച് നടത്തി


കുമ്പള: (www.evisionnews.in) കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി അതിര്‍ത്തി രക്ഷാ സേന (ബി എസ് എഫ്) ഇറങ്ങി. കുമ്പളയിലെത്തിയ നാല്‍പ്പതംഗ സേന ഇന്ന് രാവിലെ മൊഗ്രാലില്‍ നിന്ന് കുമ്പള വരെ റൂട്ട് മാര്‍ച്ച് നടത്തി. സി ഐ അബ്ദുള്‍ മുനീര്‍, എസ് ഐ മെല്‍വിന്‍ ജോസ് നേതൃത്വം നല്‍കി. 

ജില്ലയില്‍ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി വിവിധ ഭാഗങ്ങളിലായി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. സി ഐ എസ് എഫ്, പാരാമിലിറ്ററി, സായുധ പൊലീസ് എന്നീ വിഭാഗങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പു ചെയ്യുന്ന സേന സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി. ബേക്കലില്‍ എത്തിയ സി ഐ എസ് എഫ് തിങ്കളാഴ്ച പെരിയാട്ടടുക്കം മുതല്‍ പെരിയ വരെ റൂട്ട് മാര്‍ച്ച് നടത്തി. അറുപതോളം സേനാംഗങ്ങളാണ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തത്. എസ് ഐ ആദംഖാന്‍ നേതൃത്വം നല്‍കി.

keywords: election-manjeshwar-bsf-rout-march

Post a Comment

0 Comments

Top Post Ad

Below Post Ad