Type Here to Get Search Results !

Bottom Ad

കെ.എം.സി.സി. വോട്ട് വിമാനം വ്യാഴാഴ്ച മംഗലാപുരത്ത് ഇറങ്ങും


ദുബൈ: (www.evisionnews.in) നിയമ സഭ തിരഞ്ഞെടുപ്പില്‍ ഉദുമയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ വിജയമുറപ്പിക്കാന്‍, ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റിയുടെ വോട്ട് വിമാനം ബുധനാഴ്ച രാത്രി 11 മണിക്ക് അബുദാബിയില്‍ നിന്ന് പറന്നുയരും. ബുധനാഴ്ച വൈകുന്നേരം 7 മണിക്ക്  ദുബൈ അല്‍ ബറഹ കെ.എം.സി.സി. യില്‍ നടക്കുന്ന ചടങ്ങില്‍ യു.എ.ഇ. കെ.എം.സി.സി. സെക്രട്ടറി നിസാര്‍ തളങ്കര ഫ്‌ലാഗ് ഓഫ് ചെയ്യും. ദുബൈ കാസര്‍കോട് ജില്ല കെ.എം.സി.സി. വൈസ് പ്രസിഡണ്ട്  ടി.ആര്‍. ഹനീഫ് യാത്ര ക്യാപ്റ്റനും ഫൈസല്‍ പൊവ്വല്‍ വൈസ് ക്യാപ്റ്റനുമാണ്.  മംഗലാപുരം വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടേയും പ്രമുഖ നേതാക്കള്‍  സ്വീകരിക്കും. 

ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ആക്ടിംഗ് പ്രസിഡണ്ട് ഫവാസ് പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് മങ്ങാട് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു. അഷ്റഫ് ബോസ്സ്, മുഹമ്മദ് മാങ്ങാട്, റിയാസ് മുല്ലച്ചേരി, നൌഫല്‍ മാങ്ങാടന്‍, ഒ.എം.അബ്ദുള്ള,  ഹമീദ് പൊവ്വല്‍, സമീര്‍ പരപ്പ  ഹാഷിം മടത്തില്‍ സംബന്ധിച്ചു.

keywords: 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad