കാസര്‍കോട്: (www.evisionnews.in) ജില്ലയില്‍ നിയമസഭാ പൊതുതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആറു കമ്പനി സേന എത്തുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് അറിയിച്ചു. കര്‍ണ്ണാടക പോലീസിന്റെയും ഐ ടി ബി പി യുടെയും രണ്ടു സേനകള്‍ വീതവും ബി എസ് എഫ് ഉം സി ഐ എസ് എഫും ഓരോ കമ്പനി വീതവുമാണ് ജില്ലയില്‍ എത്തുക.
ജില്ലയിലെ 799 ബൂത്തുകളില്‍ ഓരോ ബൂത്തിലും അഞ്ച് വീതം പോലീസിനെ നിയമിക്കും. ഓരോ പോലീസ് സ്റ്റേഷനിലും ഒരു സി ഐ യെയും ഇവര്‍ക്ക് എട്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും നിയമിക്കും. കൂടാതെ മൂന്ന് പോലീസ് സ്റ്റേഷനുകള്‍ക്ക് ഒരു ഡി വൈ എസ് പി യെയും 18 സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും നിയമിക്കും. നിലവില്‍ ജില്ലയില്‍ 156 പ്രശ്‌നബാധിത ബൂത്തുകളാണ് പട്ടികയിലുളളത്.
keywords: election-kasaragod-six-army-force

Post a Comment
0 Comments