Type Here to Get Search Results !

Bottom Ad

നിയമസഭയില്‍ ബി ജെ പി ; ഉടമ്പടിയില്‍ ഉമ്മന്‍ ചാണ്ടി ഒപ്പിട്ടു - ബിനോയ് വിശ്വം


കാസര്‍കോട്: (www.evisionnews.in) കേരളത്തില്‍ ബി ജെ പി യെ അക്കൗണ്ട് തുറപ്പിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിശ്രമിക്കുന്നതെന്ന് സി പി ഐ ദേശീയ  ഏക്‌സിക്യൂട്ടീവംഗം അംഗം ബിനോയ് വിശ്വം ആരോപിച്ചു. കാസര്‍കോട് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച ജനസഭ 2016 പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി ക്ക് അക്കൗണ്ട് തുറക്കാനുള്ള  ഉടമ്പടിയില്‍ ഉമ്മന്‍ ചാണ്ടി  ഒപ്പിട്ടു കഴിഞ്ഞരിക്കുകയാണ്. കേരളത്തില്‍ ഒന്നോ രണ്ടോ സീറ്റുകളിലാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്. ബി ജെ പിയെയും വെള്ളാപ്പള്ളിയെയും മുന്നില്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ തന്ത്രമാണ് ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത്.  ഇത് ആത്മഹത്യപരമാണെന്നും ഇത് കേരളത്തിലെ മതേതരത്വത്തിനെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.  ബി ജെ പി യുമായുള്ള ബന്ധം പുറത്തറിയുന്നതിലുളള ജാള്യത മറച്ച് വെക്കുന്നതിനാണ് ഉമ്മന്‍ ചാണ്ടി കേരളത്തില്‍ പ്രധാന മത്സരം യു ഡി എഫും ബി ജെ പിയും തമ്മിലാണെന്ന് പ്രചരിപ്പിക്കുന്നത്. എല്‍ ഡി എഫും യു ഡി എഫും ഒരുപോലെയാണെന്ന് പ്രചരിപ്പിക്കുന്നതും വലത് പക്ഷ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. . ഇടതുപക്ഷത്തിന്റെ വികസന നയം പരിസ്ഥിതി സൗഹാര്‍ദ്ദപരമാണ്. വായു, മണ്ണ്, ജലം, വെള്ളം എന്നിവയെ മലിനമാക്കികൊണ്ടും തമസ്‌ക്കരിച്ചുകൊണ്ടുമുള്ള നയം എല്‍ ഡി എഫിനില്ല. 

ഇത്തവണ വന്‍ഭൂരിപക്ഷത്തോടെ തന്നെ ഇടത് മുന്നണി അധികാരത്തില്‍ വരും. ദുരിതബാധിതരുടെയും ദളിത് പിന്നോക്ക വിഭാഗങ്ങളെയും സംരക്ഷിക്കുന്ന നയങ്ങളായിരിക്കും ഇനി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ സ്വീകരിക്കുക എന്ന് അദ്ദേഹം പറഞ്ഞു.    സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad