പൊയിനാച്ചി (www.evisionnews.in): പെരിയ സ്വദേശി വിഷം അകത്തുചെന്ന് മരിച്ചു. ചെര്‍ക്കാപ്പാറയിലെ നാര്‍ക്കളനാ (62)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിനകത്ത് അവശനിലയില്‍ കണ്ടെത്തിയ നാര്‍ക്കളനെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കടബാധ്യതമൂലം വിഷം കഴിച്ചതാകാമെന്ന് സംശയം. ഭാര്യയും മക്കളുമുണ്ട്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment
0 Comments