കാസര്‍കോട് (www.evisionnews.in): കര്‍ണാടകയിലെ വടക്കന്‍ ജില്ലയായ ബീദറില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ മഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കാനും നിരീക്ഷണം ശക്തമാക്കാനും മൃഗവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെയും വനം വകുപ്പിന്റെയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഒരു മാസത്തിനുള്ളില്‍ 35000ലധികം കോഴികളാണ് ബംഗളൂവിലെ ബീദരില്‍ ചത്തൊടുങ്ങിയത്. രോഗംബാധിച്ച ഒന്നര ലക്ഷത്തിലധികം കോഴികളെ കൊന്നൊടുക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കോഴികളുടെ കൂട്ടമരണത്തിന് കാരണം കനത്ത ചൂടാണെന്നാണ് ഫാമുടമകള്‍ ആദ്യം കരുതിയത്. എന്നാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊന്നൊടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഉത്തരവിട്ടത്. ഇവിടങ്ങളിലെ കോഴിമുട്ടകളും നശിപ്പിക്കും. ബീദറിലെ മെലക്കേരയിലെ കോഴിഫാമുകളില്‍ വളര്‍ത്തുന്ന കോഴികളിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എന്‍ 1 കണ്ടെത്തിയത്. ഫാമുകളില്‍ അണുനാശിനികള്‍ തളിക്കാനും കൂടുതല്‍ വൃത്തിയായി സൂക്ഷിക്കാനും കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വൈറസ് കണ്ടെത്തിയ ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമിലെ കോഴികളെയാണ് കൊന്നൊടുക്കുന്നത്. പക്ഷിപ്പനി ബാധിച്ച കോഴി ഭക്ഷിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അസ്വാഭാവികമായി പക്ഷികള്‍ ചാവുകയോ രോഗാവസ്ഥയിലെത്തുകയോ ചെയ്താല്‍ ജനങ്ങള്‍ ഉടനടി മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം. ഇത്തരങ്ങള്‍ സംഭവങ്ങളുണ്ടായാല്‍ നിരീക്ഷിക്കാനും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാനും പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ പക്ഷിപ്പനി മൂലം അഞ്ചു കോടിരൂപയിലേറെ രൂപയുടെ കോഴികളാണ് ചത്തൊടുങ്ങിയതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.

Post a Comment
0 Comments