Type Here to Get Search Results !

Bottom Ad

ജിഷയുടെ കൊല: കസ്റ്റഡിയിലെടുത്ത നിര്‍മാണ തൊഴിലാളികളെ തെളിവെടുത്തു


എറണാക്കുളം (www.evisionnews.in): പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി കൊലചെയ്ത കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് നിര്‍മാണ തൊഴിലാളികളെ ജിഷയുടെ അമ്മയുടെ മുന്നിലെത്തിച്ച് തെളിവെടുത്തു. ഇവരിലൊരാള്‍ കൊല്ലപ്പെട്ട ജിഷയുടെ വീടുപണിക്കായി എത്തിയയാളാണ്. വീടുപണിക്കായി വന്നയാള്‍ ഫെബ്രുവരി മാസം ജിഷയുടെ ഫോണിലേക്ക് നിരവധി തവണ വിളിച്ചിരുന്നു. ഈയൊരു വിവരത്തെ തുടര്‍ന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി എറണാകുളം കലക്ടര്‍ എം.ജി രാജമാണിക്യം അറിയിച്ചു. ജിഷയുടെ അമ്മക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കേന്ദ്ര പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍ പൂനിയ വ്യാഴാഴ്ച രാവിലെ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു. സംഭവം നിര്‍ഭാഗ്യകരമാണെന്നും എത്രയും പെട്ടന്ന് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad