Type Here to Get Search Results !

Bottom Ad

ഹൈദരാബാദ് -കൊച്ചുവേളി തത്കാല്‍ സ്‌പെഷല്‍ ട്രെയിന്‍ ഏഴിന് ഓടിത്തുടങ്ങും


കൊച്ചി (www.evisionnews.in): ഹൈദരാബാദ് -കൊച്ചുവേളി തത്കാല്‍ സ്‌പെഷല്‍ ട്രെയിന്‍ (07115) മെയ് ഏഴ് മുതല്‍ ഓടിത്തുടങ്ങും. രാത്രി ഒമ്പതിന് ഹൈദരാബാദില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഒമ്പതിന് പുലര്‍ച്ചെ 3.20ന് കൊച്ചുവേളിയിലെത്തിച്ചേരും. മടക്ക ട്രെയിന്‍ (07116)മേയ് ഒമ്പതിന് രാത്രി 8.15ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട് 11ന് പുലര്‍ച്ചെ 3.30ന് ഹൈദരാബാദില്‍ എത്തും.

മേയ് 14,21,28 തീയതികളില്‍ ഹൈദരാബാദില്‍ നിന്നു കൊച്ചുവേളിയിലേക്ക് സുവിധ ട്രെയിന്‍ (07118) സര്‍വീസുണ്ടാകും. മടക്കട്രെയിന്‍ (07118) മേയ് 16,23,30 തീയതികളിലും സര്‍വീസ് നടത്തും. തത്കാല്‍ സ്‌പെഷലിന്റെ അതേ സമയത്തായിരിക്കും സുവധിയുടെ സര്‍വീസ്. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad