Type Here to Get Search Results !

Bottom Ad

പോലീസ് ജീപ്പ് തകര്‍ത്ത ലീഗ് പ്രവര്‍ത്തകര്‍ മൂന്നു ലക്ഷം രൂപ കെട്ടിവെച്ച് ജാമ്യത്തിലിറങ്ങി

കാസര്‍കോട് (www.evisionnews.in): വോട്ടെണ്ണലിനെ തുടര്‍ന്ന് ചെര്‍ക്കളയില്‍ ഉടലെടത്ത സംഘര്‍ഷത്തിനിടെ പോലീസ് ജീപ്പ് തകര്‍ത്ത കേസില്‍ അറസ്റ്റിലായ നാലു മുസ്ലിം ലീഗു പ്രവര്‍ത്തകര്‍ മൂന്നു ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ച് ശേഷം ജാമ്യത്തിലിറങ്ങി. ഇതിനു പുറമെ ഓരോ പ്രതികളില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ബോണ്ടും എഴുതിവാങ്ങിയാണ് ജാമ്യത്തില്‍ വിട്ടത്. രണ്ടാള്‍ ജാമ്യവും കോടതി വ്യവസ്ഥ ചെയ്തു.

ചെര്‍ക്കള കോളിയടുക്കം ഹൗസിലെ മുഹമ്മദ് സല്‍മാന്‍ (19), നെല്ലിക്കട്ടയിലെ അബ്ദുല്‍ നാസര്‍ (42), നെല്ലിക്കട്ട ചൂരിപ്പള്ളം ഹൗസിലെ തസ്ലിം (19), മുടപ്പള്ളം ഹൗസിലെ അബ്ദുല്‍ റഷീദ്(19) എന്നിവര്‍ക്കാണ് സി.ജെ.എം കോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. മെയ് 19ന് വൈകിട്ടാണ് ചെര്‍ക്കളയില്‍ പോലീസ് വാഹനത്തിനു നേരെ അക്രമം നടന്നത്. സംഘര്‍ഷത്തില്‍ ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ 300ഓളം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. പോലീസ് ജീപ്പിനു മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നു കാണിച്ച് പൊതു മുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം അനുസരിച്ചാണ് കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad