നാഥാ നീ തന്നത്..
നീയാണ് സംരക്ഷിക്കുന്നത്..
(www.evisionnews.in) പരിസരങ്ങൾ തിന്മയുടെ പൊടിക്കൈകളാണ്. എങ്ങോട്ട് തിരിഞ്ഞ് നോക്കിയാലും കാണുന്നത് കൂരിരുട്ട്. നന്മയുടെ വെളിച്ചം കാണിക്കേണ്ടവർ പോലും നിലാവിനെ മറച്ചു വെക്കുകയാണ്..
അവർ എന്നും രാത്രിയാകണേ എന്നാഗ്രഹിക്കുന്നു. പകലാവുന്നത് അവർക്ക് വെറുപ്പാണ്. പ്രകാശം അവരെ അലോസരപ്പെടുത്തുന്നുണ്ട്. ആരും കാണാത്ത നേരത്തിനായ് അവർ കാതും കണ്ണും കൂർപ്പിച്ചിരിക്കുന്നു. അതെ, അവരാണ് കഴുകന്മാർ..
തിന്മയുടെ സകല സാദ്യതകളും കയ്യിലേന്തിയ കഴുകന്മാർ... അവരിൽ നിന്നും നമ്മുടെ മക്കളെ രക്ഷിക്കാൻ കഴിയണം. അതിന് ഒത്തിരി പണിയെടുക്കേണ്ടി വരുന്ന കാലമാണിത്. വീട് വിട്ടിറങ്ങുമ്പോഴുള്ള മകളോ മകനോ ആയിട്ടല്ല ചിലപ്പൊ അവർ വീട്ടിലേക്ക് തിരിച്ചെത്തുന്നത്. ഉമ്മ.. ഉപ്പയുടെ കീശയിൽ നിന്നെടുത്ത് കൊടുത്ത പണം അവനെ/അവളെ കൊണ്ടെത്തിക്കുന്നത് തിന്മയുടെ കുടിലിലേക്കായിരിക്കാം(www.evisionnews.in.
ഞാനിവിടെ കഫീലിന്റെ ആട്ടും തുപ്പുമേറ്റ് കിട്ടുന്ന ഓരോ ദിർഹമും രൂപയാക്കി നാട്ടിലെത്തിക്കുന്നു. അവളവിടെ അതിനെ സൂക്ഷിച്ച് വെക്കുന്നു ഞങ്ങൾക്ക് രണ്ട് പേർക്കുമല്ല.. അതേ വളർന്നു വരുന്ന ഞങ്ങളുടെ പൊന്ന് മോൾക്ക് /മോന് വേണ്ടി.
അവളോട് പ്രസവത്തെ കുറിച്ച് പലരും പറഞ്ഞത് അസഹ്യമായ വേദനയുടെ കഥയായിരുന്നു. ഡോക്ടറെ കുറിച്ച് പരിചയപ്പെടുത്തിയത് രാക്ഷസനായിട്ടാണ്. പക്ഷേ അവൾക്ക് അതൊക്കെ ഒന്നുമല്ലായിരുന്നു. അവൾ എപ്പോഴും പറഞ്ഞത് ഹനിച്ചാ ഞാനൊരു ഉമ്മയാകാൻ പോകുന്നു എന്നായിരുന്നു. അത് പറയുമ്പോൾ അവൾക്ക് ആയിരം നാവായിരുന്നു. പ്രസവ മുറിയിലേക്ക് പോകുമ്പോൾ, വേദന കൊണ്ട് പിടയുമ്പോഴും അവളെന്നോട് പറഞ്ഞത് കളവായിരുന്നു.
ഇല്ല എനിക്ക് ഒരു വേദനയുമില്ലെന്ന്. അവൾ ഉമ്മയാകാൻ പോകുന്നതിനെ കുറിച്ചോർത്ത് സ്വയം എല്ലാം മറക്കുകയായിരുന്നു.
പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കാണ്ടപ്പോൾ അവൾ ഒരു നേരം സ്വർഗ്ഗത്തിലെത്തിയിരിക്കണം.(www.evisionnews.in അത് വരേ ഡോക്ടറെ തെറി വിളിച്ച അവൾ നിറഞ്ഞ പുഞ്ചിരിയോടെ ഡോക്ടറുടെ മുകത്ത് നോക്കി സോറി പറയുകയായിരുന്നു... എല്ലാം കഴിഞ്ഞ് അവൾ കഴിഞ്ഞ കഥകളൊക്കെ എന്നോട് പറയുമ്പോൾ ഉപ്പയായ സന്തോഷം മനസ്സിൽ ഒരു തളം കെട്ടി നിൽക്കുമ്പോഴും ഞാൻ കരയുകയായിരുന്നു.
അതേ...
എന്റെ ഉമ്മയെ ഓർത്ത്. എനിക്ക് എന്റെ ഉമ്മയുടെ വേദനകളും എനിക്ക് നൽകുന്ന സ്നേഹവും മനസ്സിലാക്കാൻ എന്റെ ഭാര്യ പ്രസവിക്കേണ്ടി വന്നു. ഉമ്മയുടെ മടിത്തട്ട് വിട്ട് നമ്മുടെ ചിന്തകൾ മറ്റൊന്നിലേക്ക് പോകുന്നുവെങ്കിൽ ലോകത്ത് നാം ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയും കൊടും ചതിയുമാണത്.
നാം തിന്മയിലേക്ക് പോകുന്നതിനെ ഒരിക്കലും നമ്മുടെ മാതാ പിതാക്കൾ ഇഷ്ടപ്പെടില്ല.അവരുടെ കണ്ണ് കലങ്ങാൻ നമ്മൾ സമ്മതിക്കരുത്. അവരുടെ കാലിനടിയിലാണ് സ്വർഗ്ഗം. ആസന്നമായ റമളാനിൽ നാം നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനേക്കാളും ഉമ്മ ഉപ്പയ്ക്ക് വേണ്ടി(www.evisionnews.in പ്രാർത്ഥിക്കണം.
എങ്കിലേ നാളെ നമ്മുടെ മക്കളുടെ പ്രാർത്ഥനയും നമ്മുടെ അഭിമാനത്തിന് കോട്ടം വരാത്ത പ്രവർത്തിയും അവരിൽ നിന്നുമുണ്ടാവുകയുള്ളൂ... നന്മയുടെ,വിശുദ്ധിയുടെ മാസത്തെ വരവേൽക്കാൻ കാത്തിരിക്കുന്നവർ ചെയ്യേണ്ട കർമ്മങ്ങളെ കുറിച്ച് ഒരു രൂപ രേഖ തയ്യാറാക്കുക. ഒരു മാസം കൊണ്ട് നഷ്ടപ്പെട്ടു പോയ ഈ ആയുസ്സ് മുഴുവനും തിരിച്ചെടുക്കാൻ കഴിയണം.

Post a Comment
0 Comments