Type Here to Get Search Results !

Bottom Ad

നാലാംമൈലില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടുത്തം: വന്‍ ദുരന്തം ഒഴിവായി


ചെങ്കള (www.evisionnews.in): നാലാം മൈലില്‍ വൈദ്യുതി ട്രാന്‍സ്ഫോര്‍മറില്‍ തീ ആളിപ്പടര്‍ന്നത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ കാസര്‍കോട് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിക്കുമെന്ന പ്രചാരണമുണ്ടായത് മൂലം പരിസരവാസികള്‍ വീട് വിട്ടോടുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad