തിരുവനന്തപുരം: (www.evisionnews.in) നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നു പറയുന്ന സര്‍വേ സംസ്ഥാനത്തിലെ പ്രമുഖ മന്ത്രിമാരുടെ തോല്‍വിയും പ്രവചിച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ ആളിക്കത്തിക്കുന്നു. ആക്‌സിസ് മൈ ഇന്ത്യ-ഇന്ത്യ ടുഡേ-മാതൃഭൂമി സര്‍വേയാണ് എട്ടുദിവസമായി നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം പുറത്തുവിട്ടത്.
മന്ത്രിമാരായ കെ.പി.മോഹനന്‍, എം.കെ.മുനീര്‍, കെ.ബാബു, അനൂപ് ജേക്കബ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, വി.എസ്.ശിവകുമാര്‍, സ്പീക്കര്‍ എന്‍.ശക്തന്‍, മുന്‍മന്ത്രി കെ.എം.മാണി, മാധ്യമപ്രവര്‍ത്തകന്‍ എം.വി.നികേഷ്‌കുമാര്‍, കെ.സുധാകരന്‍, ഫ്രാന്‍സിസ് ജോര്‍ജ്, കെ.മുരളീധരന്‍, പത്മജ വേണുഗോപാല്‍, കെ.എസ്. ശബരീനാഥന്‍ തുടങ്ങിയവര്‍ തോല്‍ക്കുമെന്നാണ് പ്രവചനം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.സി.ജോസഫ്, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, അടൂര്‍ പ്രകാശ്, പി.ജെ.ജോസഫ്, എ.പി.അനില്‍കുമാര്‍, പി.കെ. അബ്ദുറബ്ബ്, നടന്‍ മുകേഷ്, കെ.ബി.ഗണേഷ്‌കുമാര്‍, പി.സി.ജോര്‍ജ്, തോമസ് ചാഴികാടന്‍, വീണ ജോര്‍ജ്, ടി.എന്‍.സീമ തുടങ്ങിയവര്‍ ജയിക്കും.
കഴക്കൂട്ടം, തിരുവനന്തപുരം, നേമം എന്നിവിടങ്ങളില്‍ എല്‍ഡിഎഫും ബിജെപിയുമായാണു മല്‍സരം എന്നാണു സര്‍വേ ഫലം. തൃശൂര്‍ ജില്ലയില്‍ ചേലക്കര മാത്രമാവും യുഡിഎഫിനു കിട്ടുക. കോണ്‍ഗ്രസിനു പരമാവധി 23 സീറ്റ് വരെയേ ലഭിക്കാന്‍ സാധ്യതയുള്ളൂ. മുസ്‌ലിംലീഗിനു 18 സീറ്റ് വരെ ലഭിക്കാം. കേരള കോണ്‍ഗ്രസ് (എം) മൂന്നു സീറ്റില്‍ ഒതുങ്ങും.
keywords: km-mani-mv-nikesh-kumar-will-fall-survey
Post a Comment
0 Comments