കോട്ടയം (www.evisionnews.in): പൂഞ്ഞാറില്‍ വന്‍ ഭൂരിപക്ഷത്തോടെ താന്‍ ജയിക്കുമെന്നും സി.പി.എമ്മില്‍ നിന്നും പിണറായി വിജയന്‍ മാത്രമാണ് തനിക്കെതിരെ നിന്നതെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു. തനിക്കെതിരായ ഗൂഢാലോചന നടത്തിയത് പിണറായി വിജയനാണ്. ലാവ്ലിന്‍ കേസില്‍ എടുത്ത നിലപാടാണ് പിണറായിയുടെ അതൃപ്തിക്ക് കാരണം. പൂഞ്ഞാറില്‍ താന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും. വി.എസ് മുഖ്യമന്ത്രിയായാല്‍ പിന്തുണക്കുമെന്നും ജോര്‍ജ് പറഞ്ഞു.
ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റ് പോലും ലഭിക്കില്ല. ബാര്‍ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചു എന്നത് വ്യക്തമാണ്. താന്‍ ജയിച്ചാല്‍ പിണറായി വിജയന്‍ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് തെളിയും. താന്‍ ജയിക്കുകയാണെങ്കില്‍ പിണറായി പാര്‍ട്ടിയില്‍ തുടരണോയെന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്നും പി.സി അഭിപ്രായപ്പെട്ടു.
Post a Comment
0 Comments