ആദൂര്‍ (www.evisionnews.in): ബംഗളൂരുവില്‍ ആദൂര്‍ പള്ളം സ്വദേശി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ആദൂര്‍ പള്ളത്തെ മുഹമ്മദ് -ഖദീജ ദമ്പതികളുടെ മകന്‍ ഹാരിസാ (32)ണ് മരിച്ചത്. ബംഗളൂരുവില്‍ കോറമംഗലത്തെ ആദൂര്‍ സ്വദേശിയായ സുഹൃത്ത് റഫീഖിന്റെ മുറിയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവിവരം റഫീഖ് ആദൂര്‍ കുക്കുംകൈയിലെ ജേഷ്ഠ സഹോദരനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതനുസരിച്ച് പിതൃസഹോദരനും സുള്ള്യയില്‍ വ്യാപാരിയുമായ അബ്ദുല്‍ ഖാദറും ബന്ധുക്കളും ബംഗളൂരുവിലെത്തിയപ്പോള്‍ ഹാരിസിന്റെ മൃതദേഹം കോറമംഗലത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുളിപ്പിക്കുന്നതിനിടയില്‍ ദേഹമാസകലം അടിയേറ്റപാടുകള്‍ കാണപ്പെട്ടു. ഇതോടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും കൊലയാണെന്നും സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്ത് വരികയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ ആദൂരിലെ വീട്ടിലെത്തിച്ച മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ശ്രമിച്ചെങ്കിലും നിയമതടസം മൂലം സാധിച്ചില്ല. ഇതേ തുടര്‍ന്ന് മൃതദേഹം ഉച്ചക്ക് മുമ്പ് ആദൂരിലെ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മരിച്ച ഹാരിസ് നാലു വര്‍ഷത്തോളമായി ഉഡുപ്പി സ്വദേശിനിയായ എഞ്ചിനീയറായ ഭാര്യക്കൊപ്പം ബംഗളൂരുവിലെ കോറമംഗലത്താണ് താമസം. മരണ വിവരം വിളിച്ചറിയിച്ച റഫീഖ് ഹാരിസിന്റെ ബിസിനസ് പാര്‍ട്ട്ണറാണ്. ബുധനാഴ്ച രാത്രി ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാന്‍ റഫീഖിന്റെ മുറിയില്‍ ഹാരിസ് എത്തിയിരുന്നു. രാത്രി വൈകിയപ്പോള്‍ ഭക്ഷണം കഴിക്കാന്‍ റഫീഖ് മുറിവിട്ടിരുന്നു. തനിക്കുള്ള ഭക്ഷണം കൊണ്ടുവരാനും ഹാരിസ് പറഞ്ഞിരുന്നു. റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ഹാരിസ് കെട്ടിത്തൂങ്ങി മരിച്ച നിലയിലായിരുന്നുവെന്നാണ് റഫീഖ് ഹാരിസിന്റെ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ പോലീസിനെ വിവരമറിയിക്കാതെ മൃതദേഹം ധൃതിപിടിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയതും മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ ശരീരത്തില്‍ കണ്ട അടിയേറ്റതിന്റെ പാടുകളുമാണ് മരണത്തില്‍ ദുരൂഹത സൃഷ്ടിച്ചത്. മൃതദേഹമേറ്റുവാങ്ങാന്‍ ബംഗളൂരുവിലെത്തിയ ബന്ധുക്കളോടും കര്‍ണാടക പോലീസ് നിസഹകരിച്ചതായും പരാതിയുണ്ട്. ഹാരിസിന്റെ മരണത്തിലെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആദൂരിലെ വിവിധ രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെമുയര്‍ത്തിക്കഴിഞ്ഞു.
താഹിറയാണ് ഹാരിസിന്റെ ഭാര്യ. മൂന്നുവയസുള്ള ആണ്‍കുട്ടിയുണ്ട്. സഹോദരങ്ങള്‍: റഷീദ്, റിഷാദ്, മുഫീസ്, ജമീല, ഫൗസിയ, മിസ് രിയ, ഷമീമ, തസ്‌നീമ.
Keyword-Murder-Banglore-Haris
Post a Comment
0 Comments