Type Here to Get Search Results !

Bottom Ad

കേരളത്തിലെ തോല്‍വി: ബിജെപിയെ വിമര്‍ശിച്ച് ആര്‍എസ്എസ്



തിരുവനന്തപുരം (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയ സംസ്ഥാന ബിജെപിയെ ആര്‍എസ്എസ് വിമര്‍ശിച്ച് രംഗത്ത് വന്നു. പ്രസിഡണ്ട് കുമ്മനം രാജശേഖരനും മുന്‍ പ്രസിഡണ്ട് കെ മുരളീധരനും മത്സരിക്കരുതായിരുന്നുവെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. പിപി മുകുന്ദനും കെ രാമന്‍പിള്ളയും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയിട്ടും ഇവരെ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സംസ്ഥാന നേതൃത്വത്തിനായില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ഉണ്ടായില്ലെന്നും ആര്‍എസ്എസ് കുറ്റപ്പെടുത്തി. 

പാലക്കാട് പരാജയപ്പെട്ട ശോഭാ സുരേന്ദ്രന്‍ ജില്ലാ നേതൃത്വത്തിനെതിരെ ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പരാതി നല്‍കിയതിന്റെ പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ആര്‍എസ്എസ് തിരിഞ്ഞത്. ചെങ്ങന്നൂരില്‍ പരാജയപ്പെട്ട പിഎസ് ശ്രീധരന്‍ പിള്ളയും സംഘടനാ തലത്തിലുണ്ടായ വീഴ്ചകളാണ് തനിക്കുണ്ടായ പരാജയത്തിന് കാരണമായതെന്നും വെളിപ്പെടുത്തി പരസ്യപ്രസ്താവന ഇറക്കിയിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന പ്രസിഡണ്ട് പദവിയില്‍ നിന്ന് കുമ്മനത്തെ ബിജെപിയുടെ പ്രസിഡണ്ടായി അവരോധിച്ചത്. ഈ നിയമനത്തിന് ചുക്കാന്‍ പിടിച്ച ആര്‍എസ്എസ് തന്നെയാണ് കുമ്മനത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.

Keywords: RSS Kerala,
Tags

Post a Comment

0 Comments

Top Post Ad

Below Post Ad