കാസര്‍കോട് (www.evisionnews.in): കഞ്ചാവ് മാഫിയയെ കുറിച്ച് പോലീസില്‍ വിവരം നല്‍കിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ യുവാവിനെ തളങ്കരയില്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. ഖാസിലേനിലെ സനാബില്‍ റിസ (22)യെയാണ് നാലംഗ കഞ്ചാവ് സംഘം അക്രമിച്ചത്. പരിക്കേറ്റ റിസയെ തളങ്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരമണിയോടെയാണ് സംഭവം.
റിസയുടെ വീട്ടില്‍ നടക്കുന്ന സല്‍ക്കാരത്തിനിടെയാണ് ബന്ധു ഉള്‍പ്പെട്ട സംഘം വീട്ടില്‍ അതിക്രമിച്ചു കയറിയത്. അക്രമികളില്‍ ഒരു പതിനഞ്ചുകാരനുമുണ്ട്. തളങ്കരയില്‍ പിടിമുറുക്കിയ കഞ്ചാവ് മാഫിയക്കെതിരെ തുടരുന്ന ബഹുജന ഉദ്‌ബോധന കൂട്ടായ്മയിലെ സജീവപങ്കാളിയാണ് മംഗളൂരു പിഎ കോളജ് വിദ്യാര്‍ത്ഥിയായ റിസ. റിസ പോലീസില്‍ കഞ്ചാവ് സംഘത്തെ കുറിച്ച് വിവരം കൈമാറിയെന്നാരോപിച്ചാണ് അക്രമം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Keywords: Kasaragod-news-kanjavu-student-thalangara
Post a Comment
0 Comments