പറ്റ്‌ന (www.evisionnews.in): കഴിഞ്ഞ 24മണിക്കൂറിനിടെ രണ്ട് പത്രപ്രവര്‍ത്തകര്‍ ബിഹാറിലും തൊട്ടടുത്ത ജാര്‍ഖണ്ഡിലും വെടിയേറ്റു മരിച്ച നടുക്കുന്ന സംഭവം രാജ്യത്തെ മാധ്യമ ലോകത്തെ പിടിച്ചുകുലുക്കി. ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ ലേഖകന്‍ രാജ്‌ദേവ് രഞ്ജന്‍ വെള്ളിയാഴ്ച വൈകിട്ട് ബിഹാറിലെ ഷിവാന്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. രഞ്ജന്റെ ശരീരത്തില്‍ അഞ്ചു വെടിയുണ്ടകള്‍ ഏറ്റിട്ടുണ്ട്. 20വര്‍ഷത്തോളമായി ഇദ്ദേഹം ഹിന്ദുസ്ഥാനില്‍ പ്രവര്‍ത്തിക്കുകയാണ്.
ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ പ്രാദേശിക ചാനല്‍ ലേഖകന്‍ അഖിലേഷ് പ്രതാപ് സിംഗാണ് വെടിയേറ്റ് മരിച്ച മറ്റൊരു പത്രലേഖകന്‍. സ്ഥലത്തെ പഞ്ചായത്ത് ഓഫീസിന് സമീപമാണ് സംഭവം. സംഭവത്തെ മുഖ്യമന്ത്രി രഘുബാര്‍ ദാസ് അപലപിച്ചു. ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ഡിജിപിയോട് ഉത്തരവിട്ടു.
Post a Comment
0 Comments