പെരിയ (www.evisionnews.in): കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ഗ്രാമനഗര വ്യത്യാസമില്ലാതെ കുഴല്‍ക്കിണര്‍ കുഴിക്കുന്നത് വ്യാപകമാകുന്നു. വയലുകളില്‍പോലും വ്യാപകമായി കുഴല്‍ക്കിണറുകള്‍ കുഴിക്കുമ്പോഴും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ മടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കഴിഞ്ഞ ദിവസം പുല്ലൂര്‍ പെരിയയില്‍ എടമുണ്ടയില്‍ സ്വകാര്യ വ്യക്തിയുടെ വയലില്‍ കുഴല്‍ക്കിണര്‍ കുഴിക്കാനുള്ള ശ്രമം നാട്ടുകാരും പാടശേഖര സമിതിയും ചേര്‍ന്ന് തടഞ്ഞു. എടമുണ്ടയിലെ വയലിനോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് കുഴല്‍ക്കിണര്‍ കുഴിക്കുന്ന സംഘം എത്തിയത്. പ്രതിഷേധം ശക്തമായതോടെ കുഴല്‍ക്കിണര്‍ കുഴിക്കാനെത്തിയ സംഘം തിരിച്ചുപോയി. കൃഷിയിടത്തില്‍ പൊതുകുളം കുഴിക്കാന്‍ പഞ്ചായത്തിനെ സമീപിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
Post a Comment
0 Comments