Type Here to Get Search Results !

Bottom Ad

പരാജയത്തിന് കാരണം പാര്‍ട്ടിക്കു വേണ്ടാത്ത സ്ഥാനാര്‍ത്ഥി എന്ന പ്രചാരണം -കെ. ബാബു


തൃപ്പൂണിത്തറ (www.evisionnews.in): പാര്‍ട്ടിക്കു വേണ്ടാത്ത സ്ഥാനാര്‍ത്ഥി എന്ന പ്രചാരണമാണ് തന്റെ പരാജയത്തിന് കാരണമായതെന്ന് കെ. ബാബു. യു.ഡി.എഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ അനിശ്ചിതത്വവും തനിക്കു തിരിച്ചടിയായി. തനിക്കെതിരെ ഉയര്‍ന്നത് രാഷ്ട്രീയ ആരോപണങ്ങളാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പാര്‍ട്ടിക്കു വേണ്ടാത്ത സ്ഥാനാര്‍ത്ഥി എന്ന പ്രചാരണം ബി.ജെ.പിയും എല്‍.ഡി.എഫും ഒരു പോലെ നടത്തിയിരുന്നുവെന്നും ബാബു തുറന്നടിച്ചു. 

തൃപ്പൂണിത്തുറയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വാരാജിനു മുമ്പില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിന് പിന്നാലെയാണ് പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് ബാബു രംഗത്തെത്തിയത്. പല പ്രബലസമുദായങ്ങളും ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണെടുത്തിരിക്കുന്നത്. ബി.ജെ.പി മുപ്പതിനായിരം വോട്ടു പിടിച്ചാല്‍ വിജയിക്കാമെന്നായിരുന്നു തുടക്കം മുതലേ സി.പി.ഐ.എമ്മിന്റെ കണക്കുകൂട്ടല്‍. അതുകൊണ്ട് തൃപ്പൂണിത്തുറയിലല്‍ ബി.ജെ.പിയോട് ഒരു മൃദുസമീപനമാണ് അവര്‍ എടുത്തിരുന്നതെന്നും ബാബു ആരോപിച്ചു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad