Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ മഡ്ക്ക വേട്ട; ഒമ്പത് പേര്‍ അറസ്റ്റില്‍


ബദിയടുക്ക (www.evisionnews.in): ബദിയടുക്കയിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മഡ്ക്ക കളിയിലേര്‍പ്പെട്ട ഒമ്പത് പേരെ പോലീസ് അറസ്റ്റു ചെയ്തു. ബദിയടുക്ക ടൗണില്‍ നടത്തിയ റെയ്ഡില്‍ ബദിയടുക്ക സ്വദേശികളായ ഹരീഷ(24), ചന്ദ്രഹാസ (26), സുധാകര(31), രാജേഷ്(33), കടമ്പളയിലെ അനില്‍ കുമാര്‍(24), ബദിയടുക്കയിലെ മണികണ്ഠ (30), അബ്ദുല്‍ റഹ്മാന്‍(42) എന്നിവരെ അറസ്റ്റ് ചെയ്തു. 

ഇവരില്‍ നിന്നും 3700 രൂപ പിടിച്ചെടുത്തു. നീര്‍ച്ചാലില്‍ മഡ്ക്ക കളിയിലേര്‍പ്പെട്ട ചേര്‍കൂഡ്ലുവിലെ പ്രകാശ(30), മാന്യ കാര്‍മാറിലെ ജോസഫ് ക്രാസ്റ്റ(39) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 1195 രൂപ പോലീസ് പിടിച്ചെടുത്തു.

Keywords: Kasaragod-news-arrest-badiyadukka-madka

Post a Comment

0 Comments

Top Post Ad

Below Post Ad