തിരുവനന്തപുരം (www.evisionnews.in): ഏലത്തൂര്‍ എംഎല്‍എയായ എ.കെ ശശീന്ദ്രന്‍ എന്‍സിപിയുടെ മന്ത്രിയാകും. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വമാണ് തീരുമാനമെടുത്തതെന്നും മന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തെക്കുറിച്ച് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്നും ഉഴവൂര്‍ വിജയന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ എന്‍സിപിയുടെ മന്ത്രിസ്ഥാനം തുല്യമായ കാലയളവില്‍ ശശീന്ദ്രനും തോമസ് ചാണ്ടിയുമായി പങ്കുവെക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്ന് വ്യക്തമാക്കി മന്ത്രിയാരെന്ന പ്രഖ്യാപനവുമായി ഉഴവൂര്‍ വിജയനെത്തിയതും
Keyword-Ncp-Minister
Post a Comment
0 Comments