Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് കുഴപ്പങ്ങളുണ്ടാക്കുന്നത് പോലീസുകാര്‍: വ്യാപാരി വ്യവസായി ഏകോപനസമിതി



കാസർകോടി: (www.evisionnews.in) ജില്ലയിലൊട്ടാകെ നിരോധാജ്ഞയുടെ മറവിൽ പോലീസ്‌ അഴിഞ്ഞാടുകയാണെന്നും പോലീസ്‌ രാജ്‌ നടപ്പിലാക്കി ജനാധിപത്യത്തെ നാണംകെടുത്തുകയാണെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട്‌ കെ. അഹമദ്‌ ഷരീഫ്‌. 

തിങ്കളാഴ്‌ച്ച രാത്രി എട്ട്‌ മണിയോടെ യാതൊരു മുന്നറിയിപ്പുമില്ലാതെ കടകളിലും ഹോട്ടലുകളിലും കയറി നിരങ്ങുകയായിരുന്നു പോലീസുകാർ. ഉപഭോക്താക്കളെയും ജീവനക്കാരെയും അടിച്ചോടിക്കുന്ന അവസ്ഥയുമുണ്ടായി. പലർക്കുംപരിക്കേറ്റിട്ടുണ്ട്‌. ഇതിനെതിരെ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക്‌ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad