കാസര്‍കോട്: (www.evisionnews.in) കാറ്റിലും മഴയിലും നാശനഷ്ടം നേരിട്ട മുഴുവനാളുകള്‍ക്കും ഉടന്‍ സഹായം ലഭ്യമാക്കണമെന്ന് കാസര്‍കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ എന്‍.എ നെല്ലിക്കുന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു. കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലുമുണ്ടായ കനത്ത നാശനഷ്ടത്തെക്കുറിച്ച് എം.എല്‍.എ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. മരങ്ങളും തെങ്ങുകളും വീണ് നൂറുകണക്കിന് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും നിരവധി വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നും കാസര്‍കോട് നഗരത്തിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്നും എം.എല്‍.എ മുഖ്യമന്ത്രിയെ അറിയിച്ചു. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി കമ്പികള്‍ പൊട്ടിവീണിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ ഇവ നന്നാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മറ്റു സ്ഥലങ്ങളില്‍ നിന്ന് ഇതിന് വേണ്ടി ജീവനക്കാരെ ലഭ്യമാക്കണമെന്നും നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. കാസര്‍കോട്, മധൂര്‍,ചെങ്കള, ചെര്‍ക്കള, ബദിയടുക്ക, കാസര്‍കോട് കടപ്പുറം തുടങ്ങി നാശനഷ്ടം നേരിട്ട പ്രദേശങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
Keyword-NaNellikunnu-Cm-HeavyRain-Deffects

Post a Comment
0 Comments