കാസര്‍കോട് : (www.evisionnews.in) നിയമസഭാ പൊതു തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 99 പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. അക്ഷയ, എന്‍ ഐ സി, ജില്ലാ ഐ ടി സെല്‍, ബി എസ് എന്‍ എല്‍, കെല്‍ട്രോണ്‍, സംസ്ഥാന ഐ ടി മിഷന്‍ തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെയാണ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. വോട്ടെടുപ്പ് ദിവസം പോളിംഗിന് തൊട്ടു മുമ്പ് മുതല്‍ അവസാന വോട്ടും പോള്‍ ചെയ്ത് പ്രസൈഡിംഗ് ഓഫീസര്‍ വോട്ടിംഗ് യന്ത്രത്തില്‍ സീല്‍ ചെയ്യുന്നത് വരെയുളള നടപടികള്‍ ഓണ്‍ലൈനായി നിരീക്ഷിക്കും. വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയ ബൂത്തുകളിലെ പോളിങ് ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്ഥലങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്കും നിരീക്ഷിക്കാം. കളക്ടറേറ്റിലാണ് വെബ്കാസ്റ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. സാങ്കേതിക സഹായത്തിനായി ഏഴു ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തില്‍ തടസം നേരിട്ടാല്‍ ഈ ടീം ഉടന്‍ പ്രശ്‌ന പരിഹാരത്തിനായി അതത് കേന്ദ്രങ്ങളില്‍ എത്തും.വെബ്കാസ്റ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ വിലയിരുത്തി.
Keyword-Election-Analysing-Cameras

Post a Comment
0 Comments