Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തല്‍ക്ഷണം എത്തിക്കാന്‍ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍



കാസര്‍കോട്: (www.evisionnews.in) നിയമസഭാ പൊതുതെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ തല്‍ക്ഷണം എത്തിക്കാന്‍ കളക്ടറേറ്റില്‍ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കളക്ടറേറ്റ് എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും മിനി കോണ്‍ഫറന്‍സ് ഹാളില്‍ പോളിംഗ് വിവരങ്ങളറിയുന്നതിനായി  ഇ-സമ്മതി  കണ്‍ട്രോള്‍ റൂമുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലയിലെ 99 പോളിംഗ് സ്റ്റേഷനുകളിലാണ്  വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്. ഓണ്‍ലൈനിലൂടെ ഈ ബൂത്തുകളിലെ വോട്ടിംഗ് തല്‍സമയം പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇതിന്റെ മോണിറ്ററിംഗിനായാണ് വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചത്. ഇ-സമ്മതി കണ്‍ട്രോള്‍ റൂമിലൂടെ  വോട്ടിംഗിന്റെ പുരോഗതിയെക്കുറിച്ച് ഓരോ മണിക്കൂറിലും അറിയാന്‍ സാധിക്കും. പോളിംഗ് ബൂത്തുകളുടെയും മണ്ഡലങ്ങള്‍ തിരിച്ചുമുളള കണക്കുകള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.


Keyword- Election-ControlRomms-Kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad