കാസര്‍കോട്: (www.evisionnews.in) സമാധാനപരമായും ക്രമമായും ഉളള വോട്ടെടുപ്പും വോട്ടര്‍മാര്‍ക്ക് യാതൊരു വിധത്തിലുളള തടസ്സത്തിനു വിധേയമാകാതെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതനുളള പൂര്‍ണ്ണ സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. മുഴുവന്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാര്‍ഡുകളും നല്‍കണം. അവര്‍ സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന അടയാള കുറിപ്പുകള്‍ (വെളള) കടലാസില്‍ ആയിരിക്കുമെന്നും അതില്‍ ഏതെങ്കിലും ചിഹ്നമോ സ്ഥാനാര്‍ത്ഥിയുടെ പേരോ കക്ഷിയുടെ പേരോ ഉണ്ടായിരിക്കുകയില്ലെന്നും ഉറപ്പു വരുത്തണം. വോട്ടെടുപ്പ് ദിവസവും അതിന് മുമ്പുളള 24 മണിക്കൂറിനുളളിലും മദ്യം നല്‍കുകയോ വിതരണം നടത്തുകയോ ചെയ്യരുത്. പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ സംഘര്‍ഷം ഒഴിവാക്കുവാനായി പോളിംഗ് ബൂത്തുകള്‍ക്ക് സമീപം രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നിര്‍മ്മിച്ചിട്ടുളള ക്യാമ്പിന് സമീപം അനാവശ്യ ആള്‍ക്കൂട്ടം തടയുക. സ്ഥാനാര്‍ത്ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാടരഹിതമാണെന്ന് ഉറപ്പുവരുത്തുക. ഏതെങ്കിലും ചുവര്‍ പരസ്യങ്ങളോ കൊടികളോ ചിഹ്നമോ അഥവാ മറ്റു പ്രചരണ വസ്തുക്കളോ പ്രചരിപ്പിക്കരുത്. ക്യാമ്പുകളില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാനോ ആള്‍ക്കൂട്ടം അനുവദിക്കാനോ പാടില്ല. വോട്ടെടുപ്പ് ദിവസം വാഹനങ്ങള്‍ ഓടിക്കുന്നതിന് ഏര്‍പ്പെടുത്തയിട്ടുളള നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് അധികാരികളുമായി സഹകരിക്കുകയും അതിനായി പെര്‍മിറ്റ് വാങ്ങി അതാത് വാഹനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും വേണം. സമ്മതിദായകര്‍ ഒഴികെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനുസൃതമായ പാസ്സില്ലാത്ത ആരും പോളിംഗ് ബൂത്തുകളില്‍ പ്രവേശിക്കുവാന്‍ പാടില്ല.
\
keyword- Colector-Ksd

Post a Comment
0 Comments