മേല്‍പറമ്പ്: (www.evisionnews.in) മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി യുടെ രാജിക്ക് പിന്നില്‍ ഉദുമ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ തോല്‍വിയെ തുടര്‍ന്ന് യുഡിഎഫില്‍ ഉരുണ്ട് കൂടിയ പ്രശ്‌നങ്ങള്‍ അല്ലെന്നും മുസ്ലിം ലീഗ് നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോരും നവമാധ്യമങ്ങളെ കരുവാക്കി പടരുന്ന അപകീര്‍ത്തികരമായ പരാമാര്‍ശങ്ങളുമാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കാഞ്ഞങ്ങാട്ടെ എ.ഹമീദ് ഹാജിയെ ജില്ലാ നേതൃത്വത്തിലേക്ക് തിരിച്ച് കൊണ്ട് വരണമെന്നും അദ്ദേഹത്തെ മറ്റൊരു കാരാട്ട് റസ്സാഖ് ആക്കാന്‍ സാഹചര്യം സൃഷ്ടിക്കരുതെന്നും വാദിക്കുന്ന പക്ഷക്കാരനാണ് മാഹിന്‍ ഹാജി. മാഹിന്റെ ഈ നിലപാടിനെ ചിലര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു നേതാവ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ പരാമര്‍ശത്തില്‍ കല്ലട്ര മാഹിന്‍ ഹാജിയെയും പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട് ഇത്തരം അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് മാഹിന്‍ ഹാജി രാജി വെച്ചതെന്നും അനുകൂലികള്‍ പറയുന്നു.
എ.ഹമീദ് ഹാജിക്ക് വേണ്ടി മാഹിന്‍ ഹാജി യുടെ സന്തതസഹചാരികളായ ചില യൂത്ത് ലീഗ് നേതാക്കളാണ് പ്രവര്‍ത്തിക്കുന്നത് എന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നുണ്ട്.അതിനിടയില്‍ മാഹിന്‍ ഹാജി രാജിവെച്ചതറിഞ്ഞ് അദ്ദേഹത്തിന് ഐക്യദാര്‍ഢ്യവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മേല്‍പ്പറമ്പില്‍ വ്യാഴാഴ്ച രാത്രി പ്രകടനം നടത്തി.
കുഞ്ഞാലിക്കുട്ടി നയിച്ച കേരളയാത്ര കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ മാഹിന്‍ ഹാജി വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത് ചില ലീഗ് നേതാക്കളുടെ പിന്തുയോടെയാണെന്നും അക്ഷേപമുയര്‍ന്നിരുന്നു. ഇതന്വേഷിച്ച പാര്‍ട്ടി ഉപസമിതിയുടെ റിപ്പോര്‍ട്ടിന്മേലില്‍ നടപടി ഉണ്ടാക്കാത്തതും മാഹിന്‍ ഹാജിയുടെ രാജിക്ക് മറ്റൊരു കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു

.
Keywords-iuml-kallatra-mahin-Basheervellikoth-fbpost-issue
Post a Comment
0 Comments