Type Here to Get Search Results !

Bottom Ad

കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം തുടങ്ങി നഗരഗതാഗതം കുരുക്കിലാവും



കാഞ്ഞങ്ങാട്: (www.evisionnews.in) കാലവര്‍ഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കെ.എസ്.ടി.പിയുടെ റോഡ് നിര്‍മ്മാണം കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് ദുരിങ്ങളും ഗതാഗതകുരുക്കും മാത്രമാകുമെന്ന് ആശങ്ക പരന്നു. 
കാഞ്ഞങ്ങാട് കാസര്‍കോട് ചന്ദ്രഗിരിപ്പാത നാലുവരിയാക്കുന്നതിന്റെ പ്രവൃത്തി കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

അലാമിപ്പള്ളി മുതല്‍ കാഞ്ഞങ്ങാട് സൗത്ത് ഹൈവേ വരെ ഗതാഗതം തടഞ്ഞുകൊണ്ടാണ് നിര്‍മ്മാണം. ഇതുമൂലം ഇതുവഴി വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ ദേശീയപാതയിലൂടെ വഴി തിരിച്ചുവിട്ട് അലാമിപ്പള്ളി വഴിയും മാവുങ്കാല്‍ വഴിയും നഗരത്തിലെത്തുകയാണ് ചെയ്യുന്നത്. ഇത് തീര്‍ന്നാല്‍ പിന്നെ ആലാമിപ്പള്ളി മുതല്‍ ഹോസ്ദുര്‍ഗ് വരെ റോഡ് അടച്ചിട്ട് ജോലി തുടരും. അപ്പോഴേക്ക് കാലവര്‍ഷം കനക്കും. നഗരം ചെളിക്കുളമാവുകയും ചെയ്യും. ഇതോടെ യാത്രക്കാരും വാഹനങ്ങളും ദുരിതത്തിലാവും. കഴിഞ്ഞ ജനുവരിക്ക് മുമ്പ് പണിപൂര്‍ത്തിയാക്കാന്‍ ആരംഭിച്ച നിര്‍മ്മാണം അഴിമതി ആരോപിച്ച് ജനങ്ങള്‍ തടഞ്ഞിരുന്നു. റോഡ് വികസനത്തിന്റെ മറവില്‍ റോഡരികിലെ തണല്‍മരങ്ങളെല്ലാം മുറിച്ചുമാറ്റി കരാറുകാര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചത് മാത്രമാണ് മിച്ചം.

പണി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 13ന് കണ്ണൂര്‍ പയ്യാമ്പലത്തെ കെഎസ്ടിപി ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. കാസര്‍കോടു മുതല്‍ കാഞ്ഞങ്ങാട് സൌത്ത് വരെയുള്ള 24 കിലോമീറ്റര്‍ പാതയ്ക്ക് 133 കോടി രൂപയാണ് അനുവദിച്ചത്. റോഡ് ഉയര്‍ത്തിയും ഇരുഭാഗത്തും ഓവുചാല്‍ നിര്‍മിച്ചുമാണ് പണി നടത്തേണ്ടത്.അതിനിടെ  പഴയ ചീഫ് എന്‍ജിനിയര്‍ പി എസ് സുരേഷിനെ ചുമതലയില്‍നിന്ന് മാറ്റി. മഴ ആരംഭിക്കുന്നതിനു മുമ്പുതന്നെ ഓവുചാല്‍ നവീകരിച്ച് പണി പൂര്‍ത്തീകരിക്കാനാണ് ശ്രമം.  രാത്രിയിലാണ് പണി. റോഡിന്റെ വീതികൂട്ടുന്ന പണിയാണ് തുടങ്ങിയത്

keyword-kstp-road-making

Post a Comment

0 Comments

Top Post Ad

Below Post Ad