Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥി കുളത്തില്‍ വീണു മരിച്ചു അപകടം പരീക്ഷാഫലം വരും മുമ്പ്



ബദിയഡുക്ക: (www.evisionnews.in) കുളത്തില്‍ വീണു കിടന്ന പൈപ്പ് എടുക്കാനുള്ള ശ്രമത്തിനിടയില്‍ കാല്‍ വഴുതിവീണ് തലകല്ലിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബെള്ളൂര്‍, കൊളത്തിപാറയിലെ ബെന്നി മൊട്ടത്തികുന്നില്‍-സുനി ദമ്പതികളുടെ മകന്‍ ജിയോബെന്നി(16)യാണ് മരിച്ചത്. മഞ്ഞംപാറ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. പത്താംക്ലാസ് സി ബി എസ്.ഇ പരീക്ഷാഫലം വെള്ളിയാവ്ചവരാനിരിക്കവെയാണ് ജിയോബെന്നിയെ മരണം തട്ടിയെടുത്തത്.
ജാല്‍സൂരിലുള്ള മുത്തശ്ശിയുടെ വീട്ടിലാണ് അപകടം. നാലുദിവസംമുമ്പ് ഇവിടെ എത്തിയ ജിയോ, കുളത്തില്‍ വീണു കിടക്കുന്ന പൈപ്പിന്റെ ഭാഗങ്ങള്‍ എടുക്കുന്നതിനിടയില്‍ കാല്‍ വഴുതിവീഴുകയും തല കല്ലില്‍ ഇടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് സുള്ള്യയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ദേലംപാടി ചര്‍ച്ചില്‍ സംസ്‌കരിച്ചു.


keyword-student-pond-accdent-in-exam-resul-today

Post a Comment

0 Comments

Top Post Ad

Below Post Ad