പാലക്കാട്: (www.evisionnews.in) ഇടത് വലത് മുന്നണികള്‍ ഭരിച്ച് മുടിച്ച കേരളത്തെ രക്ഷിക്കാന്‍ മൂന്നാം മുന്നണി വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് കോട്ട മൈതാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച എന്‍.ഡി.എ റാലിയെ അഭിസംബോദന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഇടതും, വലതും മാറി മറിയുന്ന അവസ്ഥ മാറണം. ഇരുമുന്നണികളും ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുകയാണ് ചെയതത്. ഇതില്‍ ജനം മനം മടുത്തു കഴിഞ്ഞു. നിയമസഭയില്‍ മൂന്നാം ശക്തിയുടെ ഉദയത്തിന്റെ ലക്ഷണമാണ് കാണുന്നത്. മോദി പറഞ്ഞു.
കേരളത്തില്‍ വന്ന് സോളാര്‍ എന്ന് പറയാന്‍ ഭയമാണ്. മറ്റ് സംസ്ഥാനങ്ങള്‍ സോളാര്‍ ഊര്‍ജം കൊണ്ട് വികസനം കൊണ്ടുവരുമ്പോള്‍ കേരളത്തില്‍ മന്ത്രിമാര്‍ കീശ വീര്‍പ്പിക്കുകയാണ്. ഡല്‍ഹിയിലുള്ളത് ജനങ്ങളുടെ സര്‍ക്കാരാണൈന്നും ജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ഈ സര്‍ക്കാരിന് ഉറങ്ങാന്‍ പോലും സാധിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പാലക്കാട് കേരളത്തിന്റെ പ്രവേശന കവാടമാണ്. ഈ നാട്ടിലാണ് ജീവിച്ചിരിക്കുന്ന റിട്ട. കോളേജ് വനിതാ പ്രിന്‍സിപ്പാളിന്റെ ശവക്കുഴി തോണ്ടിയത്. ഇത് രാജ്യ നീതിയാണ് മോദി ചോദിച്ചു. കമ്മ്യൂണിസ്റ്റ്കാര്‍ അക്രമത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. ദളിത് യുവതി ക്രൂരമായി ബലാല്‍സംഗത്തിന്ന് ഇരയായിട്ടും സര്‍ക്കാരിന്റെ കണ്ണു തുറന്നില്ലാ.60 വര്‍ഷം ഭരിച്ചിട്ടും സംസ്ഥാനം ഒന്നും നേടിയില്ല. കേരളത്തിന്റെ പ്രശ്‌നം കേന്ദ്രം ഗൗരവമായി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് സുരേഷ് ഗോപി അടക്കം രണ്ടുപേരെ പാര്‍ലമെന്റില്‍ ഉള്‍പ്പെടുത്തിയത്. നെല്ലിന്റെയും റബ്ബറിന്റേയും വിലയിടിഞ്ഞപ്പോഴും നഴ്‌സുമാരെ തട്ടിക്കൊണ്ട് പോയപ്പോഴും, പരവൂരില്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോഴും, കേന്ദ്രം കൈത്താങ്ങായി നിന്നിട്ടുണ്ട്. മോദി പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ ഒ.രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി.എം.പി തുടങ്ങിയവരും പാലക്കാട് ജില്ലയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളും വേദിയിലുണ്ടായിരുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിലെത്തിയ മോദി, അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പാലക്കാട്ട് എത്തിയത്. തിരഞ്ഞെടുപ്പിന് കൃത്യം 10 ദിവസം മാത്രം ശേഷിക്കെ, മോദിയുടെ വരവ് എന്‍ഡിഎയുടെ സാധ്യതകള്‍ ഉയര്‍ത്തും എന്ന പ്രതീക്ഷയിലാണു ബിജെപി. പാര്‍ട്ടിക്ക് അട്ടിമറി പ്രതീക്ഷയുള്ള മേഖലകളിലാണു മോദിയുടെ യോഗങ്ങള്‍. ഞായറാഴ്ച കാസര്‍കോട്, കുട്ടനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെത്തുന്ന മോദി 11 ന് വീണ്ടും തൃപ്പൂണിത്തുറയിലും പ്രസംഗിക്കും.
Post a Comment
0 Comments