Type Here to Get Search Results !

Bottom Ad

കെ.സുധാകരന്‍ പള്ളിക്കര പഞ്ചായത്തില്‍ പര്യടനം നടത്തി


പള്ളിക്കര: (www.evisionnews.in) ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പള്ളിക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. രാവിലെ പറമ്പ് ജങ്ക്ഷനില്‍ നിന്നാണു പര്യടനം ആരംഭിച്ചത്. പെരിയാട്ടടുക്കം, തച്ചങ്ങാട്, പാക്കം, പള്ളിക്കര-പെരിയ റോഡ് ജങ്ക്ഷന്‍, എന്നിവിടങ്ങളില്‍ ഉച്ചയോടെ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ മനോജ് കൂവേരി, സത്യന്‍ പൂച്ചക്കാട്, റിജില്‍ മാക്കുറ്റി, ബാലകൃഷ്ണന്‍ പെരിയ, ജോമോന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. 


Post a Comment

0 Comments

Top Post Ad

Below Post Ad