കാസര്‍കോട്: (www.evisionnews.in) കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന സമസ്തയുടെ രാഷ്ട്രീയവും ധാര്‍മികവുമായ പിന്തുണ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍.ഡി.എഫിനാണെന്നും ഈ വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാമെന്ന് യു.ഡി.എഫ് മനപ്പായസം ഉണ്ണേണ്ടെന്നും എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാന്തപുരം വിഭാഗം എല്‍.ഡി.എഫിന് പിന്തുണ നല്‍കിയിട്ടില്ലെന്ന യു.ഡി.എഫ് നേതാക്കളുടെ വാദം വോട്ടെണ്ണിക്കഴിയുമ്പോള്‍ മനസിലാകുമെന്നും നേതാക്കള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 2006 ആവര്‍ത്തിക്കും. 2006ലേത് പോലെ ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറിയും നടക്കുന്നത്. യു.ഡി.എഫിലെ ഒരു വിഭാഗം ഇപ്പോള്‍ എല്‍.ഡി.എഫിനൊപ്പമാണ്. കോണ്‍ഗ്രസ് വിമതന്‍ ഡി.എം.കെ മുഹമ്മദ് ദിവസങ്ങള്‍ക്കുള്ളില്‍ എല്‍.ഡി.എഫ് യോഗത്തില്‍ എത്തി പിന്തുണപ്രഖ്യാപിക്കാനിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി എത്തിയിട്ടും ഡിഎംകെയും അനുയായികളും അങ്ങോട്ട് തിരിഞ്ഞുനോക്കിയതേയില്ല. ബിജെപിയുടെ ഫാസിസ്റ്റ് നയത്തിനെതിരെയും ആ പാര്‍ട്ടിക്കുള്ളില്‍നിന്ന് പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു. എല്‍.ഡി.എഫിന് കടന്നുചെല്ലാനാകാത്ത പിന്നോക്ക കോളനികളില്‍ എല്‍.ഡിഎഫിന് വന്‍ സ്വീകാര്യതയാണ്. 2006ല്‍ വിജയിച്ച സിഎച്ച് കുഞ്ഞമ്പുവിന്റെയും 2011ല്‍ വിജയിച്ച പിബി അബ്ദുല്‍ റസാഖിന്റെയും എംഎല്‍എ എന്ന നിലയിലുള്ള പ്രവര്‍ത്തനം ജനങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞു. സിഎച്ച് കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന വ്യത്യസ്ത തലത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാകെ അട്ടിമറിച്ചത് യു.ഡി.എഫാണ്. ചെക്ക് പോസ്റ്റ് പ്രശ്‌നവും മാരിടൈം കോളജ് കൊല്ലത്തേക്ക് കടത്തിയതും ഉറുദു, തുളു യക്ഷഗാന അക്കാദമികള്‍ അട്ടിമറിച്ചതും മൊഗ്രാല്‍ മാപ്പിള കലാ പഠന കേന്ദ്രം അടച്ചുപൂട്ടിയതും ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തിലാണ്. ഇതിന് മണ്ഡലത്തിലെ ജനങ്ങള്‍ ശ്കതമായ മറുപടി നല്‍കും. 2006ല്‍ മൂന്നാം സ്ഥാനത്തായിരുന്ന എല്‍.ഡി.എഫ് ഒറ്റകുതിപ്പിനാണ് ഒന്നാം സ്ഥാനത്തെത്തിയത്. 2016ലും ഇതാവര്‍ത്തിക്കുമെന്നും നേതാക്കള്‍ അവകാശപ്പെട്ടു. മതന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചാല്‍ ബിജെപി ജയിക്കുമെന്ന യു.ഡി.എഫ് പ്രചാരണം പഴയമട്ടില്‍ ഏശില്ലെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ബിവി രാജന്‍, സെക്രട്ടറി വിപിപി മുസ്തഫ, വൈസ് ചെയര്‍മാന്‍ പിബി അഹമ്മദ്, എസ്.എം.എ തങ്ങള്‍, ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെഎസ് ഫഖ്‌റുദ്ദീന്‍ ഹാജി, കെആര്‍ ജയാനന്ദ, അബ്ദുല്‍ റസാഖ് ചിപ്പാര്‍, പി രഘുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments